തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാന ചോര്‍ച്ചയുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു. വരുമാന ചോര്‍ച്ച പരിഹാരത്തിനായി പുതിയ മൊബൈല്‍ അപ്ലിക്കേഷന്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെത്തുന്ന വരുമാനം ബോര്‍ഡിലേക്ക് എത്തുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബോര്‍ഡിന്‍റെ പുതിയ പരിഷ്ക്കാരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇനി മുതല്‍ പൂജക്കും, വഴിപാടുകള്‍ക്കും ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈനായി പണമിടപാട് നടത്താം. നിലവിലെ സാഹചര്യത്തില്‍ ആരാധനാലായങ്ങളിലെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓണ്‍ലൈന്‍ വഴിപാട് സംവിധാനം ഏര്‍പ്പെടുത്തും. അതോടൊപ്പം, ബോര്‍ഡിന്‍റെ കൈ വശമുള്ള 400 കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപമാക്കുമെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.