LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണ്‍ലൈനില്‍ മദ്യം വേണമെന്ന് ഹര്‍ജി; അരലക്ഷം രൂപ പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതി

കൊറോണ വൈറസ്​ ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കാനുള്ള നടപടി ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹര്‍ജി ഹൈ​ക്കോടതി തളളി. ഹർജിക്കാരന് കോടതി വൻ  തുക പിഴ ചുമത്തുകയും ചെയ്തു. അരലക്ഷം രൂപയാണ് പിഴയിട്ടത്. ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ മദ്യം അവശ്യ വസ്​തുവല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ് കോടതി പിഴയിട്ടത്. ഇത്തരം ഹര്‍ജികളുമായി വരുന്നവര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. പൗരധർമ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാക്കുന്നില്ല എന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു. ദിവസം 3 മുതൽ 4 ലക്ഷം വരെ ഇടപാടുകാർ മദ്യം വാങ്ങാൻ ബിവറേജ് ഔട്ട്‌ ലെറ്റിൽ എത്തുന്നുണ്ടെന്നു പറഞ്ഞ ഹര്‍ജിക്കാരന്‍, ആൾക്കൂട്ടം ഒഴിവാക്കണം എന്ന്‌ കേന്ദ്ര-സംസ്ഥാന സർക്കാർ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് മദ്യം വീട്ടില്‍ എത്തിക്കാന്‍ നടപടിയുണ്ടാകണം എന്ന് വാദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More