LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ ആക്രമണം; ആശങ്ക അറിയിച്ച് കേന്ദ്രം

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി ഡോ. നദേലി പാന്‍ഡോറുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആശങ്കകള്‍ പങ്കുവച്ചു. ക്രമസമാധാനം നിലനിര്‍ത്താനായി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ദക്ഷിണാഫ്രിക്ക ഉറപ്പുനല്‍കിയിട്ടുണ്ട്.

'ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രി നദേലി പാന്‍ഡോറുമായി സംസാരിച്ചു. ക്രമസമാധാനം നിലനിര്‍ത്താനായി സര്‍ക്കാര്‍ അങ്ങേയറ്റം ശ്രമിക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പുനല്‍കി. രാജ്യത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിച്ച് സമാധാനം പുനസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്നും ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു'.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയെ അഴിമതി ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനുപിന്നാലെ അദ്ദേഹത്തിന്റെ അനുയായികളാണ് ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. 79-കാരനായ ജേക്കബ് സുമയ്ക്ക് 15 മാസം തടവാണ് കോടതി വിധിച്ചത്. ഇതോടെ പ്രകോപിതരായ സുമ അനുകൂലികള്‍ റോഡുകളും ഹൈവേകളും തടഞ്ഞു. ഡര്‍ബന്‍, ജോഹന്നാസ്ബര്‍ഗ്, പീറ്റര്‍മാരിറ്റ്‌സ് തുടങ്ങി ഇന്ത്യക്കാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് അക്രമമുണ്ടായത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More