മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് പാലൊളി കമ്മിറ്റി അധ്യക്ഷനും മുന്‍ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. നേരത്തെ നടപ്പിലാക്കിയ 80: 20 അനുപാതം അക്കാലത്ത് ചോദ്യം ചെയ്യാതെ നടപ്പാക്കിയ ലീഗ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പാലോളി മുഹമ്മദ് കുട്ടി ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പ് നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തിന് തുടര്‍ന്നും ലഭിക്കുമെന്നും അത് നഷ്ടപ്പെടില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും കുറ്റപ്പെടുത്തല്‍ തുടര്‍ന്നത് രാഷ്ട്രീയമായി മാത്രമേ കാണാന്‍ കഴിയൂ. ഇടത് സര്‍ക്കാര്‍ ഭരിക്കുന്നകാലത്തോളം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ഉന്നയിക്കുകയും ചെയ്യുക എന്നതാണ് പ്രതിപക്ഷം ലക്ഷ്യം വെക്കുന്നത്. അവര്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ പരിഹാരമുണ്ടാക്കിയാല്‍ അതിനെതിരെയും അവര്‍ രംഗത്തുവരുമെന്നും പാലോളി മുഹമ്മദ് കുട്ടി കൂട്ടിച്ചേര്‍ത്തു.