LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പിന് സാധ്യത; പൗരര്‍ ദു:ഖിതര്‍ - ഓം പ്രകാശ് ചൌതാല

ചണ്ഡിഗഡ്: ബിജെപി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ ദുഖിതരാണെന്നും ഏതുസമയത്തും രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകാമെന്നും ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൌതാല പറഞ്ഞു. "രാജ്യത്തെ ഓരോ പൌരനും ദുഖിതനും അസംതൃപ്തനുമാണ്. ഈ നിലയ്ക്ക് പോയാല്‍ ജനം 2024 വരെ നോക്കിയിരിക്കില്ല, എപ്പോള്‍വേണമെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാം - ഓം പ്രകാശ് ചൌതാല പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയോ കാര്‍ഷിക വിദഗ്ദരുടേയും സമരക്കാരുടേയും പൊതുസമ്മതി രൂപപ്പെടുന്നതുവരെ മാറ്റിവെയ്ക്കുകയോ വേണമെന്നാവശ്യപ്പെട്ട് ഓം പ്രകാശ് ചൌതാല കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. കര്‍ഷക പ്രക്ഷോഭം വീണ്ടും കരുത്താര്‍ജ്ജിക്കുന്നതിനിടയിലാണ് ഓം പ്രകാശ് ചൌതാലയുടെ താക്കീത്. കഴിഞ്ഞ 7 വര്‍ഷത്തോളമായി അനധികൃത നിയമനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിഞ്ഞിരുന്ന ചൌതാല ഈയിടെയാണ് മോചിതനായത്. ഹരിയാനയിലെ കര്‍ഷക പ്രക്ഷോഭത്തിന് ശക്തിപകരാന്‍ ചൌതാലയുടെ മോചനം ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലുവട്ടം ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൌതാല. ഏറ്റവുമൊടുവില്‍ 1999 മുതല്‍ 2005 വരെയാണ് മുഖ്യമന്ത്രിപദം വഹിച്ചത്. വിപി സിംഗ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ചൌധരി ദേവിലാലിന്റെ മൂത്ത മകനായ ഓം പ്രകാശ് ചൌതാലയുടെ പൌത്രനാണ് ഹരിയാനയിലെ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൌതാല. എന്നാല്‍ ഓം പ്രകാശ് ചൌതാലയുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ജനനയാക് ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുണ്ടാക്കി എന്‍ ഡി എ ഘടക കക്ഷിയായാണ് ദുഷ്യന്ത് ചൌതാല ഇപ്പോള്‍ മനോഹര്‍ലാല്‍ ഘട്ടറിന്‍റെ ഡെപ്യൂട്ടിയായിരിക്കുന്നത്. 

Contact the author

National desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More