LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ഷകര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം; സര്‍ക്കാര്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് രാകേഷ് ടികായത്ത്‌

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണമെന്നും അവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.  ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാംഗ്വയുടെ വാഹനം ആക്രമിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ച് കര്‍ഷകര്‍ക്കുനേരേ രാജ്യദ്രോഹക്കുറ്റമടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിര്‍സയിലെ മിനി സെക്രട്ടറിയേറ്റിനുമുന്നില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്. അവര്‍ നമ്മുടെ ശബ്ദം അടിച്ചമര്‍ത്താനായി കൊണ്ടുവന്ന നിയമം. ആരെങ്കിലും കല്ലെടുത്തെറിയുകയും അത് കാറിന്റെ വിന്‍ഡോ തകര്‍ക്കുകയും ചെയ്താല്‍ അതെങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമാകുന്നതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു. കഴിഞ്ഞ മാസം ഹിസാറില്‍ പൊലീസുകാര്‍ കര്‍ഷകരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു എന്നാല്‍ ആ പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം എട്ട് മാസമായി തുടരുകയാണ്. 2020 നവംബര്‍ 26-നാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം ലോകശ്രദ്ധ നേടിയപ്പോള്‍ കേന്ദ്രം കര്‍ഷകസംഘടനകളുമായി ഉപാധി ചര്‍ച്ചകള്‍ നടത്തി. നിയമങ്ങള്‍ 18 മാസത്തേക്ക് നടപ്പാക്കാതിരിക്കാം, നിയമങ്ങളില്‍ ഭേദഗതികളുണ്ടാക്കാം തുടങ്ങി നിരവധി ഉപാധികളാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്നതായിരുന്നു കര്‍ഷകരുടെ നിലപാട്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More