LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ബക്രീദ് പ്രമാണിച്ചുള്ള  അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ് ഇറങ്ങി. ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്. നാളെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തി ദിവസമായിരിക്കും.

അതേസമയം, ലോക് ഡൌണില്‍ ബക്രീദിന് ഇളവ് നല്‍കിയതിനെതിരെയുള്ള  ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. ഡല്‍ഹി മലയാളി പി. കെ. ഡി. നമ്പ്യാര്യാണ് അപേക്ഷ നൽകിയത്. സീനിയർ അഭിഭാഷകൻ വികാസ് സിംഗാണ് നമ്പ്യാർക്ക് വേണ്ടി ഹാജരാകുന്നത്. കേരളത്തില്‍ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ബക്രീദിന് ഇളവുകള്‍ നല്‍കിയതില്‍ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഉമ്മന്‍‌ചാണ്ടി അഭിപ്രായപ്പെട്ടു. ഒരു മതവിഭാഗത്തിന്‍റെ വിശ്വാസത്തിന്‍റെ ഭാഗമായാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. അതിനാല്‍ ആരും ഇളവുകള്‍ ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

Contact the author

Web Desk