ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കൊടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട കേസാണിത്. ഈ ഭൂമി ഇടപാടിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയെന്നുമാണ് കേസ്.
മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ ജാമ്യാമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഹാജരാക്കിയതിന് തൊട്ടുപിന്നാലെ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത് കേരളാ പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം നല്‍കിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാധു ഷേയ്ഖ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണമുണ്ടായത്. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തിലാണ് അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചത്. തീ വെപ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിന്‍റെ കാരണമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്.
ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രൂപേഷിന്‍റെ ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013 -ല്‍ രണ്ട് കേസും 2014-ല്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
ലോകായുക്ത ഭേദഗതി ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ലോകായുക്ത ഭേദഗതി ലോകായുക്തയെന്ന സംവിധാനത്തെ ദുര്‍ബലമാക്കുമെന്നും ശശികുമാരിന്‍റെ ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ശശികുമാര്‍ ആരോപിച്ചു.
ഹിജാബ് താത്കാലികമായി ഉപയോഗിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. കോടതിയുടെ ഉത്തരവ് പ്രീ -യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്ന വിദ്യാഭ്യാസ
2020 ജൂണിൽ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ - ചൈനീസ് സംഘര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സിലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരവ് റദ്ദാക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഉത്തരവിന് പിന്നിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനം
മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുൻപന്തിയിലാണ് ഉള്ളത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. മുഴുവന്‍ കുട്ടികളും ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
മധ്യപ്രദേശില്‍ 8 രൂപ, ആന്ധ്രയില്‍ 18 രൂപ, കര്‍ണാടയില്‍ 5 രൂപ,മഹാരാഷട്രയില്‍ 4 രൂപ, ആന്ധ്രയില്‍ 18 രൂപ എന്നിങ്ങനെയാണ് ഒരു കിലോ തക്കാളിയുടെ വില. കഴിഞ്ഞ വര്‍ഷം ആന്ധ്രയില്‍ ഒരു കിലോ തക്കാളിയുടെ വില 40 രൂപയായിരുന്നു. അതില്‍ നിന്നാണ് 18 രൂപയില്‍ എത്തിയിരിക്കുന്നത്.
പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ്. വില്ലേജ് ഓഫീസര്‍മാരടക്കം അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.