തെലുങ്കാന: കൊവിഡിന്റെ സാഹചര്യത്തില്‍ സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് തെലുങ്കാന ഹൈക്കോടതി. രക്ഷിതാക്കളും കുട്ടികളെ സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും, ഹോസ്റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. തെലുങ്കാനയില്‍ നാളെ മുതലാണ് സ്കൂളുകള്‍ തുറക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. മുഴുവന്‍ കുട്ടികളും ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ കൊവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായോ, ഓഫ് ലൈനായോ തുടരാന്‍ സ്കൂളുകള്‍ക്ക് സാധിക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കൂടിയാലോചന നടത്തിയില്ലെന്ന ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം.