മുംബൈ: ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യ ആസൂത്രകന്‍ രാജ് കുന്ദ്രയാണെന്നാണ് മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് നഗ്രാലെ പറഞ്ഞു. ഇയാള്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച രാജ് കുന്ദ്ര മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജെ.എല്‍ സ്ട്രീം എന്ന അപ്ലിക്കേഷന്റെ ഉടമയായ രാജ് കുന്ദ്ര ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സിന്റെ സഹ ഉടമകൂടിയാണ്. ക്രിക്കറ്റ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് 2013-ല്‍ ഇയാളെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.