LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ രാജി വയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ എ. കെ. ശശീന്ദ്രന്‍ ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവന്നതിനുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നിയമലംഘനവും അധികാരദുര്‍വിനിയോഗവും ചെയ്ത മന്ത്രി രാജി വയ്ക്കണം. അദ്ദേഹം അതിനു തയാറാകാത്ത പക്ഷം മുഖ്യമന്ത്രി തന്നെ ശശീന്ദ്രനെ പുറത്താക്കണമെന്ന് രാഹുല്‍ പറഞ്ഞു.

മകള്‍ പീഡിപ്പിക്കപ്പെട്ട പരാതി തീര്‍ക്കുവാന്‍ അച്ഛനോട് ഒരു മന്ത്രി തന്നെ ആവശ്യപ്പെടുന്ന ക്രൂരമായ ഗതികേടിലാണ് കേരളം. സര്‍ക്കാര്‍ സ്ത്രീപീഡകരുടെ ആശ്രയകേന്ദ്രമാവുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിങ്ക് പൊലീസിനെക്കാളും, സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതില്‍ പങ്ക് ഇല്ലാത്ത സര്‍ക്കാരാണ് അനിവാര്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ്  പുറത്തുവന്നിരിക്കുന്നത്. പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.

Contact the author

Web Desk