LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

ഫാസ്റ്റ് ടാ​ഗ് ഉപയോ​ഗിച്ച്  ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം. ഐസിഐസിഐയുമായി അക്കൗണ്ടുള്ള ഫാസ്റ്റാഗ് ഉപഭോക്താക്കൾക്കാണ്  ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ സൗകര്യം ലഭിക്കുക. ആദ്യ ഘട്ടത്തിൽ മൂവായിരത്തോളം ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലാണ് ഫാസ്റ്റ് ടാ​ഗ് വഴിയുള്ള ഇടപാട് നടക്കുക.  ഇന്ത്യൻ ഓയിൽ ഓട്ടോമേഷൻ സംവിധാനവുമായി ഫാസ്റ്റ് ടാ​ഗ് ബന്ധിപ്പിച്ചിട്ടുണ്ട്. ഐ‌സി‌ഐ‌സി‌ഐ ഫാസ്റ്റ് ടാഗ് വഴി പെട്രോൾ, ഡീസൽ, ലൂബ്രിക്കന്റുകൾ എന്നിവക്ക് പണം നൽകാവുന്നതാണ്.  

ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ്  വാഹനത്തിന്റെ ഫാസ്റ്റ് ടാഗ് / കാർ നമ്പര്‍ പ്ലേറ്റ് സ്കാൻ ചെയ്യും. തുടർന്ന് ഉപഭോക്താവിന് ഒടിപി ലഭിക്കും. ഒപിഎസ് മെഷീനിൽ ഒടിപി നമ്പർ നൽകിയാൽ ഇടപാട് പൂർത്തിയാകും. ദേശീയപാതകളിലു ഡിജിറ്റൽ ടോൾ പിരിവിനായാണ് നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നത്. ടോൾ ശേഖരണം  ഉറപ്പാക്കാനും സു​ഗമമാക്കാനുമാണ് ഡിജിറ്റൽ പെയ്മെന്റായ ഫാസ്റ്റ് ടാ​ഗ് സംവിധാനം ഏർപ്പെടുത്തിയത്. ഇതുവഴി ടോൾ പ്ലാസകളിലെ വാഹനങ്ങളുടെ ക്യൂ ഒഴിവാക്കാനുമാകും. മൂന്നര കോടി വാഹന ഉടമകൾ ഇതിനകം ഫാസ്റ്റ് ടാഗ് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ നിന്നും ഫാസ്റ്റ് ടാഗുകൾ വാങ്ങാവുന്നതാണ്. വെബ്സൈറ്റ് വഴിയും ഫാസ്റ്റ് ടാ​ഗുകൾ വാങ്ങാന്‍ കഴിയും. ഫാസ്റ്റ് ടാഗ് വാങ്ങാനായി  വാഹന രജിസ്ട്രേഷൻ രേഖകൾക്കൊപ്പം തിരിച്ചറിയിൽ രേഖയും ആവശ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, പേടിഎം പേയ്മെന്റ് ബാങ്ക് എന്നിവയുൾപ്പെടെ 22 ബാങ്കുകൾ വഴി ഫാസ്റ്റ് ടാഗുകൾ വാങ്ങാം. പേടിഎം, ആമസോൺ, ഫ്ലിപ്കാർഡ് തുടങ്ങിയ  ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായും ഫാസ്റ്റ് ടാ​ഗ് വാങ്ങാവുന്നതാണ്.

Contact the author

Web Desk

Recent Posts

National Desk 3 years ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

More
More
Web Desk 3 years ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

More
More
Web Desk 3 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

More
More
Web Desk 4 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

More
More
Business Desk 4 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

More
More
Business Desk 4 years ago
Automobile

ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിം​ഗ്

More
More