തിരുവനന്തപുരം: നൂറ് ശതമാനവും മുസ്ലിം സമുദായത്തിന് അര്‍ഹതപ്പെട്ട സ്കോളര്‍ഷിപ്പ് ക്രിസ്ത്യന്‍ സമുദായത്തിന് നല്‍കേണ്ടതില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അതോടൊപ്പം സര്‍ക്കാരിന്റെ ഈ നിലപാട് മുസ്ലിം സമുദായത്തിന് മുറിവേല്‍പ്പിച്ചു. യുഡിഎഫ് 80:20 കാത്ത് സൂക്ഷിച്ചിരുന്നു. കേരളത്തിലെ സാമുദായിക ഐക്യത്തിന് ഇത് സഹായകമായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ നിലപാട് ആശങ്കയുയര്ത്തുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യം മുഖ്യമന്ത്രിയെ നേരില്‍ കാണും. വിഷയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യും. എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപികരിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം നൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട നിയമസാധ്യതകളും പരിശോധിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല. മുസ്ലിം സമുദായത്തിന് അര്‍ഹതപ്പെട്ടതാണ് ഈ സ്കോളര്‍ഷിപ്പ്. എല്ലാവരുടെയും അവകാശങ്ങളെ അംഗീകരിച്ചു കൊണ്ടാണ് മുസ്ലിം സമുദായം തങ്ങള്‍ക്ക് അവകാശപ്പെട്ടത് ഇതുവരെ നേടിയെടുത്തിട്ടുള്ളതെന്നും തങ്ങള്‍ പറഞ്ഞു.