LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ആശങ്കജനകമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 6 പേർ കാസർ​ഗോഡ് ജില്ലയിലും 5 പേർ എറണാകുളത്തും, 1 ഒരാൾ പാലക്കാടുമാണ് ഉള്ളത്. കാസർ​ഗോഡ് ജില്ലയിലെ സ്ഥിതി അതീവ ആശങ്കജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

17 ന്കേരളത്തിൽ എത്തിയ കളനാട് സ്വദേശിക്കും കുടുംബത്തിനുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്നും മം​ഗലാപുരം വിമാനത്താവളത്തിലാണ് എത്തിയത്. ഇയാളുടെ  ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും, രണ്ട് കുട്ടികൾക്കുമാണ് അസുഖം സ്ഥിരീകരിച്ചു.

കാസർ​ഗോഡ് ജില്ലയിൽ അസുഖം സ്ഥിരീകരിച്ച മറ്റൊരാൾ കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം ഹോട്ടലിൽ താമസിച്ചു. അടുത്ത ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും മാവേലി എക്സ് പ്രസിൽ കാസർ​ഗോഡേക്ക് പോയി. എസ് 9 കമ്പാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്തത്.

മൂന്നാറിൽ എത്തി നെടുമ്പാശ്ശേരി വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്റെ സംഘത്തിൽപ്പെട്ട 5 പേർക്കാണ് എറണാകുളത്ത് അസുഖം സ്ഥിരീകരിച്ചത്.

പാലക്കാട് യു കെയിൽ നിന്ന് എത്തിയ ആൾക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇയാൾ വിമാനത്താവളത്തിൽ നിന്ന് നേരെ ഐസോലേഷനിലേക്ക് പോവുകയായിരുന്നു'

കാസർകോഡ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും. രണ്ടാഴ്ച ആരാധനാലയങ്ങൾ. ക്ലബുകൾ എന്നിവ അടച്ചിടാൻ നിർദ്ദേശം നൽകി. കച്ചവട സ്ഥാപനങ്ങൾ രാവിലെ 11 മണിമുതൽ വൈകീട്ട് 5 മണിവരെ മാത്രമെ തുറക്കാൻ അനുവദിക്കൂ

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More