LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബറി മസ്ജിദ് തകര്‍ത്തതിനു പ്രായശ്ചിത്തമായി പളളികള്‍ നിര്‍മ്മിച്ചയാള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഹൈദരാബാദ്: ബാബറി മസ്ജിദ് പളളി പൊളിക്കുന്നതിന് നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് പ്രായശ്ചിത്തമായി ഇസ്ലാം മതം സ്ഥീകരിച്ച് പളളികള്‍ പണിയുകയും ചെയ്ത മുഹമ്മദ് ആമിറിനെ (ബല്‍ബീര്‍ സിംഗ്) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാഫിസ് ബാബാ നഗറിലെ വാടകവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആമിറിനെ മരിച്ച നിലയില്‍ കണ്ടത്. മുഹമ്മദ് ആമിറിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ പരാതി നല്‍കുകയാണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് കാഞ്ചന്‍ബാഗ് പൊലീസ് വ്യക്തമാക്കി.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് കര്‍സേവക് പ്രവര്‍ത്തകനും സംഘപരിവാര്‍ നേതാവുമായിരുന്ന ബല്‍ബീര്‍ സിംഗ്. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം കടുത്ത വിഷാദത്തിലായിരുന്ന ബല്‍ബീര്‍ പശ്ചാത്താപം മൂലം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ആമിര്‍ എന്ന പേര് മതം മാറിയതിനുശേഷം സ്വീകരിക്കുകയും ചെയ്തു. ഒരു പളളി പൊളിച്ചതിനുപകരമായി നൂറു പളളികള്‍ പണിയുമെന്ന് ദൃഢനിശ്ചയം ചെയ്തയാളാണ് മുഹമ്മദ് ആമിര്‍. 91 പളളികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇതിനകം പണിതുകഴിഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More