LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇനിമുതല്‍ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം; പൊലീസിന് കൂടുതല്‍ അധികാരം നല്‍കി ഡല്‍ഹി ഗവര്‍ണര്‍

ഡല്‍ഹി: പൊലീസ് കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഉത്തരവിറക്കി ഡല്‍ഹി ലഫ്റ്റണല്‍ ഗവര്‍ണര്‍ അനില്‍ ബൈജാല്‍. ദേശീയ സുരക്ഷാ നിയമപ്രകാരം(NSA) ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് അധികാരം നല്‍കുന്നതാണ് പുതിയ ഉത്തരവ്. 2021 ഒക്ടോബര്‍ 18ന് നിയമം പ്രാബല്യത്തില്‍ വരും.

ഒരു വ്യക്തി ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് തോന്നിയാല്‍ മാസങ്ങളോളം അയാളെ ജയിലിലടക്കാന്‍ അനുവദിക്കുന്നതാണ് ഈ നിയമം. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജന്തര്‍ മന്തറില്‍ കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിനിടെയാണ് ഡല്‍ഹി ഗവര്‍ണറുടെ പുതിയ ഉത്തരവ്.

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് കര്‍ഷകര്‍ സമരവേദി സിംഘുവില്‍ നിന്ന് ജന്ദര്‍ മന്ദറിലേക്ക് മാറ്റിയത്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13 വരെ ദിവസവും 200 കര്‍ഷകരും അഞ്ച് കര്‍ഷക നേതാക്കളും പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കും. കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ദിവസവും രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് കര്‍ഷകര്‍ക്ക് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതി. സമരത്തിനുശേഷം കര്‍ഷകര്‍ സമരവേദികളിലേക്ക് മടങ്ങണം. ഓരോ ദിവസവും പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ പേരുവിവരങ്ങളും തിരിച്ചറിയല്‍ രേഖകളും മുന്‍കൂട്ടി പൊലീസിന് നല്‍കണം.
Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More