LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ത്രീകളെ ഇനി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കില്ല

ക്രിമിനൽ  നടപടിക്രമത്തിലെ 161 (1) വകുപ്പ് പ്രകാരം സ്ത്രീകൾക്കുള്ള നിയമ പരിരക്ഷ കർശനമായി പാലിക്കാൻ ആഭ്യന്തര നടപടികള്‍ ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയൊ സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തുകയോ ചെയ്യരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി.

ക്രിമിനൽ നടപടി ചട്ടപ്രകാരം സ്ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താൻ പാടില്ല. മൊഴി രേഖപ്പെടുത്തേണ്ടത് അവരുടെ താമസസ്ഥലത്തു വെച്ചായിരിക്കണം. ഈ ചട്ടങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുറ്റകൃത്യങ്ങൾക്കിരയായ സ്ത്രീകളുടെ കാര്യത്തിൽ മൊഴി രേഖപ്പെടുത്തേണ്ടത് വനിതാ ഓഫീസറാണ്. ഇരകൾക്ക് നിയമ സഹായവും ആരോഗ്യ - വനിതാ പ്രവർത്തകരുടെ സഹായവും ഉറപ്പുവരുത്തേണ്ടതും പൊലീസിന്‍റെ ചുമതലയാണ്. ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെ കാര്യത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയോ മെഡിക്കൽ ഓഫീസറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ് എന്നും ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More