LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുഴല്‍പ്പണം കൊണ്ട് വന്നത് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടെന്ന് ധര്‍മ്മരാജന്‍

കൊച്ചി: കള്ളപ്പണമായി കൊണ്ട് വന്ന മൂന്നരക്കോടി തന്‍റേതല്ലന്നും, ബിജിപി നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ് കൊണ്ട് വന്നതെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കോടതിയില്‍ തന്‍റെ പണമാണെന്ന് സമ്മതിച്ചത് പരപ്രേരണ മൂലമെന്നും ധര്‍മ്മരാജന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഈ പണത്തിന്‍റെ തെളിവ് തന്‍റെ കയ്യിലില്ല. അതിനാലാണ് തെളിവ് കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും ധര്‍മ്മരാജന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പൊലിസ് നല്‍കിയ കുറ്റപത്രത്തിലാണ് ബിജെപി സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വെട്ടിലാക്കുന്ന വിവരങ്ങളുള്ളത്. കൊടകര വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട ഉടനെ പ്രതി ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് സുരേന്ദ്രനെയായിരുന്നു എന്ന് കുറ്റപത്രം പറയുന്നു. മകന്റെ ഫോണില്‍ ആണ് സുരേന്ദ്രന്‍ സംസാരിച്ചത്. മറ്റ് നിരവധി ബിജെപി നേതാക്കളെയും തുടര്‍ന്ന് ധര്‍മ്മരാജന്‍ വിളിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതോടെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കം സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരും പാര്‍ട്ടി ഒന്നടങ്കവും പ്രതിരോധത്തിലായിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇക്കഴിഞ്ഞ തെരഞ്ഞടുപ്പില്‍ മൂന്നു ഘട്ടങ്ങളിലായി ബിജെപിക്ക് കണക്കില്‍ പെടാത്ത പണം വന്നിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കര്‍ണാടകയാണ് പണത്തിന്റെ ഉറവിടം. കൊടകര സംഭവം പിടിയിലായ ദിവസം ആറു കോടി മുപ്പത് ലക്ഷം രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാക്കുകളില്‍ കെട്ടി മിനി ലോറിയിലാണ് പണം തൃശൂര്‍ എത്തിച്ചത്. മറ്റു ജില്ലകളിലേക്കും കോടികള്‍ എത്തിച്ചിട്ടുണ്ട് എന്ന് കുറ്റപത്രം പറയുന്നു. ഈ പണമെല്ലാം കൊടകര കേസിലെ പ്രതി ധര്‍മ്മരാജന്‍ വഴി തന്നെയാണ് എത്തിച്ചത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പണം വിവിധയിടങ്ങളില്‍ എത്തിക്കുന്ന ചുമതലയും നിര്‍വ്വഹിച്ചത് ധര്‍മ്മരാജന്‍ തന്നെയാണ് എന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More