LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിനു വീഴ്ച്ചപറ്റിയെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ പ്രാഥമിക നിഗമനം. എ. സി. മൊയ്തിനും, ബേബി ജോണും വിഷയം സംസ്ഥാന നേതൃത്തെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് കണ്ടെത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ 90% സഹകരണ ബാങ്കുകളും സിപിഎം നിയന്ത്രണത്തിലാണുള്ളത്. സാധാരണക്കാര്‍ കൂടുതലായും നിക്ഷേപങ്ങള്‍ സൂക്ഷിക്കുന്ന ഇടമാണ് സഹകരണ ബാങ്കുകള്‍. അതിനാല്‍ ഇത് സിപിഎം പ്രതിഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിരോധമുയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രതിഛായ സംരക്ഷിക്കുന്നതിനായി, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വി. എന്‍. വാസവന്‍ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആയിരത്തിലധികം കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന മൂന്ന് പേര്‍ സിപിഎം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. മാനേജർ  ബിജു കരീം, സെക്രട്ടറി ടി. ആർ. സുനിൽ കുമാർ, ചീഫ് അക്കൗണ്ടൻ്റ് സി. കെ. ജിൽസ് എന്നീ പ്രതികളാണ് പാര്‍ട്ടി അംഗങ്ങള്‍.



Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More