LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐഎന്‍എല്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു

കൊച്ചി: ഐഎന്‍എല്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംസ്ഥാന പ്രസിഡന്‍റും  ജനറൽ സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നതകൾക്കിടയിലാണ് പ്രശ്നം രൂക്ഷമായത്. സംസ്ഥാന പ്രസിഡന്‍റ്  എ പി അബ്ദുൽ വഹാബ് ഒരുവശത്തും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ മറ്റൊരു വശത്തുമായി ചേരി തിരിഞ്ഞാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലാണ് തമ്മിലടി നടന്നത്. ഐഎന്‍എല്ലിനുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ വിളിച്ച യോഗത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്. 

രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് മിനുട്സില്‍ എഴുതി ചേര്‍ത്തിരുന്നു. അതോടൊപ്പം പാർട്ടിയിൽ ചർച്ച ചെയ്യാതെ മന്ത്രിയുടെ സ്റ്റാഫിനെ തീരുമാനിക്കാനുള്ള നീക്കമാണ് പ്രശ്നം രൂക്ഷമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഐഎന്‍എലിന്  മന്ത്രി സ്ഥാനം ലഭിച്ചത്.  അഹമ്മദ് ദേവർകോവിലാണ്  ഐഎന്‍എല്ലിന്‍റെ ആദ്യമന്ത്രി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തര്‍ക്കങ്ങള്‍ രമ്യതയില്‍ പറഞ്ഞ് തീര്‍ക്കണമെന്ന് ഐഎന്‍എല്‍ നേതാക്കളോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എകെജി സെന്‍ററില്‍ വിളിച്ചുവരുത്തിയാണ് നേതൃത്വം നിര്‍ദേശം നല്‍കിയത്. എന്നാല്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സെക്രട്ടറിയേറ്റ് യോഗം കയ്യാങ്കളിയില്‍ കലാശിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More