ഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിന്റെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി ആരോപണം. ദശലക്ഷക്കണക്കിന് ക്ലബ് ഹൗസ് ഉപയോക്താക്കളുടെ നമ്പറുകള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തു.
ക്ലബ് ഹൗസ് ഉപയോക്താക്കളുടെ ഫോണ്‍ ബുക്കിലെ ആളുകളുടെ നമ്പറുകളും ഡാര്‍ക്ക് നെറ്റിലെ ഡാറ്റാബേസിലുണ്ട്. അതുകൊണ്ട് ക്ലബ് ഹൗസ് ഉപയോക്താക്കളല്ലെങ്കില്‍ കൂടി നമ്പറുകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും ജിതന്‍ ജെയ്ന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ പേരുകളോ ഫോട്ടോകളോ മറ്റുവിവരങ്ങളോ ഇല്ലാതെ നമ്പറുകള്‍ മാത്രമാണ് വില്‍ക്കുന്നത്. ഡാറ്റ ചോര്‍ന്നുവെന്ന ആരോപണം വ്യാജമാണെന്ന് തോന്നുന്നു എന്ന് സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകന്‍ രാജശേഖര്‍ രജഹാരിയ പറഞ്ഞു. ഡാറ്റാ ചോര്‍ച്ച ആരോപണമുയര്‍ന്നെങ്കിലും ക്ലബ് ഹൗസ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.