കുട്ടികളുടെ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയപ്പോള്‍ മൊബൈല്‍, ലാപ്ടോപ് പോലുള്ള ഉപകരണങ്ങളുടെയും ഉപയോഗം വര്‍ദ്ധിച്ചു. എന്നാല്‍ പുതിയ പഠനമനുസരിച്ച് 60 ശതമാനം വിദ്യാര്‍ഥികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മെസ്സേജ് അപ്പുകള്‍ക്ക് വേണ്ടിയാണ്. 10.1 ശതമാനം കുട്ടികൾ മാത്രമാണ് ഓൺലൈൻ പഠനത്തിനും വിദ്യാഭ്യാസത്തിനുമായി സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നതെന്നും ശിശു അവകാശ സംരക്ഷണ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) വ്യക്തമാക്കി.
വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്പുകളാണ് കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്നത്. കുട്ടികൾ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി നടത്തിയ (ഫിസിക്കൽ, ബിഹേവിയറൽ, സൈക്കോ-സോഷ്യൽ) പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എട്ട് വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ 30.2 ശതമാനം കുട്ടികള്‍ക്കും സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവരാണ്. ഇതില്‍ 10 വയസ് പ്രായമുള്ള കുട്ടികളില്‍ 37.8 ശതമാനം പേർക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉറങ്ങുന്നതിനുമുമ്പുള്ള മൊബൈൽ ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം മുതലായവ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കുട്ടികളിലെ ഇൻറർനെറ്റ് അടിമത്വം നിയന്ത്രിക്കാന്‍ രക്ഷിതാക്കളുടെ ശ്രദ്ധ അത്യാവിശ്യമാണ്. ഇതിനായി കുട്ടികളെ കലാ, കായിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാക്കണം. 72.70 ശതമാനം അധ്യാപകർക്കും സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുവാന്‍ കൃത്യമായി അറിയില്ലെന്നും പഠനത്തില്‍ പറയുന്നു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളിൽ നിന്ന് 3,491 കുട്ടികൾ, 1,534 രക്ഷിതാക്കൾ, 786 അധ്യാപകർ എന്നിവരുൾപ്പടെ 5,811 പേരാണ് പഠനവിധേയമായത്.