LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് ശരിയല്ലെന്ന് 'പച്ചരി'ഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും': എന്‍. എസ്. മാധവന്‍

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗൺ മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയ വിവാദ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എന്‍. എസ്. മാധവന്‍. 'ഇത് ശരിയല്ലെന്ന് വീഡിയോ കണ്ട പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും' എന്നായിരുന്നു മാധവന്റെ ട്വീറ്റ്.

ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളായ രമ്യ ഹരിദാസ് എംപി, വി.ടി.ബൽറാം , റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവർ പാലക്കാട് നഗരത്തിലുള്ള ഹോട്ടലില്‍ എത്തിയത്. പുറത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വെച്ചിട്ട് അകത്ത് നേതാക്കളെ കയറ്റി ഇരുത്തിയ നടപടി ചോദ്യം ചെയ്ത യുവാവിനെ എം പിക്കൊപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന വാര്‍ത്ത പരന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്നാല്‍, പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തിട്ടാണ് ഇരുന്നത്, പുറത്ത് മഴയായതുകൊണ്ടാണ് ഹോട്ടല്‍ ഉടമ അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞത് എന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. യുവാവ് കയ്യില്‍ കയറി പിടിച്ചുവെന്നും രമ്യ ആരോപണം ഉന്നയിച്ചിരുന്നു. സംഭവം സൈബറിടത്തില്‍ ചര്‍ച്ചയായതോടെ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തു വരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More