LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രമ്യ ഹരിദാസ്‌ ഉള്‍പ്പെട്ട വിവാദം; ബല്‍റാമടക്കം 6 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: രമ്യ ഹരിദാസ്‌ എംപി ഉള്‍പ്പെട്ട വിവാദത്തില്‍ മുന്‍ കോണ്‍ഗ്രസ്‌ എംഎല്‍എ വി. ടി ബല്‍റാം ഉള്‍പ്പെടെ 6 കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ കേസ്. കൊവിഡ്‌ മാനദണ്ഡം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണത്തിലാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ്‌ പ്രോട്ടോകോള്‍ ലംഘനത്തെ  ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. അക്രമണത്തിനിരയായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. കസബ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കൊവിഡ്‌ മാനദണ്ഡം ലംഘിച്ചതിന് ഹോട്ടല്‍ ഉടമക്കെതിരെയും കേസ് എടുത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചോദ്യം ചെയ്ത യുവാവിനെ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പാര്‍സല്‍ വാങ്ങാന്‍ വന്നതാണെന്നും, മഴ ആയതിനാല്‍ ഹോട്ടലില്‍ കയറി ഇരുന്നതുമാണെന്നാണ് രമ്യ ഹരിദാസിന്‍റെ വിശദീകരണം. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More