LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ വീണ്ടുമൊരു കൊവിഡ്‌ തരംഗത്തിന്റെ സൂചന; വ്യാപനം കൂടിയ രാജ്യത്തെ 22 ജില്ലകളില്‍ 7 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കൊവിഡ്‌ വ്യാപനം രൂക്ഷമായ 22 ജില്ലകളില്‍ 7 എണ്ണം കേരളത്തിലാണെന്നും സംസ്ഥാനത്ത് മറ്റൊരു കൊവിഡ് തരംഗം ഉണ്ടാകുന്നതിനുള്ള സൂചനയായി ഇതിനെ കാണാമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകാളാണ് കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യത്തെ 22 ജില്ലകളില്‍ പെട്ടിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ബാക്കി ജില്ലകള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് എന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 

കേരളത്തിലെ മേല്‍പ്പറഞ്ഞ ജില്ലകളില്‍ രോഗവ്യാപന തോത് വളരെയധികം കൂടിയിട്ടുണ്ട്. കഴിഞ്ഞ ഒറ്റ മാസംകൊണ്ട് കോട്ടയത്ത് 63 ശതമാനത്തിന്റെ വര്‍ദ്ധനയാണ് കണക്കാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയില്‍ 59 ശതമാനത്തിന്റെ വര്‍ദ്ധനയും തൊട്ടുപിറകിലുള്ള തൃശൂരിലും എറണാകുളത്തും യഥാക്രമം 47,46 ശതമാനം വീതവുമാണ് വ്യാപന വര്‍ദ്ധന. സംസ്ഥാനത്തെ കൊവിഡ്‌ മരണനിരക്ക് ആശങ്കാ ജനകമല്ല. എന്നാല്‍ വ്യാപനത്തോതിലെ വര്‍ദ്ധന ആശങ്കയോടെയാണ് തങ്ങള്‍ കാണുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വക്താക്കള്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ ശരാശരി വെച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ഒരാളില്‍ നിന്ന് വൈറസ് 1.2 പേരിലേക്ക് പകരുന്നു എന്നാണ് കണക്കപ്പെടുന്നത്. ഇപ്പോള്‍ രോഗവ്യാപനത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ജില്ലകളുടെ തൊട്ടടുത്ത ജില്ലകളില്‍ രോഗവ്യാപാന തോത് കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കടുത്ത നിഷ്കര്ഷ പാലിക്കണമെന്നും  ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More