LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്ത്രീധന പീഡനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീധന പീഡനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ആലോചനയിലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള അതിക്രമങ്ങള്‍ തടയാനും, കേസുകള്‍ വേഗം തീര്‍പ്പാക്കാനും ഇതുവഴി സാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ഇക്കാര്യത്തെ കുറിച്ച് ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനു അനുകൂല നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2011 മുതല്‍ 16 വരെ 100 സ്ത്രീധന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020- ലും 2021- ലും 6 വീതം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് പ്രത്യേക കോടതിയെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹീക, സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആരംഭിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് ഗവര്‍ണര്‍ ആരിഫ് ഖാന്‍ നടത്തിയ സമരത്തെ പ്രതിപക്ഷം ദുര്‍വ്യാഖ്യാനം ചെയ്തു. അദ്ദേഹം സ്വീകരിച്ചത് ഗാന്ധിയന്‍  സമരരീതി ആയിരുവെന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More