LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷാറൂഖ് ഖാനും കജോളും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും ഒന്നിച്ചേക്കും. രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി വീണ്ടും സ്ക്രീനിൽ എത്തുക. കജോളിന് പുറമെ രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകം. വിദ്യാ ബാലൻ, തപ്‌സി പന്നു എന്നിവരെയാണ് ഈ റോളുകളിലേക്ക് പരി​ഗണിക്കുന്നത്. മനോജ് ബാജ്‌പേയി, ബോമൻ ഇറാനി എന്നിവരും ചിത്രത്തിൽ വേഷമിടും.

പഞ്ചാബിൽ  നിന്ന് കാനഡയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ കഥയാണ് രാജ്കുമാർ ഹിറാനി ചിത്രത്തിൽ പറയുന്നത്. ഷാറൂഖിന്റെ ഭാര്യയായാണ് കജോൾ ചിത്രത്തിൽ വേഷമിടുക. റിപ്പോർട്ടറുടെ റോളാണ് തപ്സി പന്നുവിന്. വിദ്യാ ബാലനുമായി ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു. ചിത്രം സോഷ്യൽ കോമഡിയായിരിക്കുമെന്നും ഹിറാനി വ്യക്തമാക്കി. അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ചിത്രത്തെ കുറിച്ച് ഔദ്യോ​ഗികമായ അറിയിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു

ഹിറാനിയും ഷാറൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്വാനന്ദ് കിർകിറിന്റെ വരികൾക്ക് ശാന്തനു മൊയ്ത്ര സം​ഗീതം നൽകും. മറ്റ് സാങ്കേതി പ്രവർത്തകരെ തീരുമാനിച്ചിട്ടില്ല.

ഷാറൂഖ്-കജോൾ ജോഡിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ദിൽവാലെ ദുൽഹനിയാ ലേ ജായേ​ഗായുടെ ഇരുപത്തിഅഞ്ചാം വാർഷികം കഴിഞ്ഞ വർഷമാണ് ആഘോഷിച്ചത്. ഇരുവരും നായികാ നായകന്മാരായി ഏഴ് ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. 1993 ല്‍ കജോളിന്റെ രണ്ടാമത്തെ ചിത്രമായ ബാസി​ഗറിലാണ് ആദ്യം ഇരുവരും ഒന്നിച്ചത്. ശിൽപ്പാ ഷെട്ടിയുടെ ആദ്യ ചിത്രമായിരുന്നു ബാ​സി​ഗർ. ബോളിവുഡിലെ ചോക്ക്ളേറ്റ് നായകനിൽ  നിന്ന് വില്ലൻ സ്വഭാവമുള്ള പ്രധാനകഥാപാത്രത്തെ ഷാറൂഖ് അവതരിപ്പിച്ച ചിത്രം വമ്പൻ ഹിറ്റായി. തുടർന്ന്1995 ൽ ദിൽവാലെ ദുൽഹനിയാ ലേജായേ​ഗേ പുറത്തിറങ്ങി.  അന്നേവരയുള്ള ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിമറിച്ച ചിത്രമായിരുന്നു ഡിഡിഎൽജെ. 

അതേ വർഷം തന്നെ ഇറങ്ങിയ കരൺ അർജുനും ബോക്സ് ഓഫീസിൽ വിജയം നേടിയതോടെ ഷാറൂഖ് ബോളിവുഡിലെ സൂപ്പർ താര പദിവിയിലേക്ക് ഉയർന്നു. തുടർന്ന് കുഛ് കുഛ് ഹോതാ ഹെ, കഭി ഖുശി കഭി ​ഗം, എന്നീ ചിത്രങ്ങളിലും ഇരുവരും ജോഡികളായി അഭിനയിച്ചു.  2010 ൽ ഇറങ്ങിയ  മൈ നെയിം ഈ ഖാൻ വൻ പരാജയം ഏറ്റുവാങ്ങി. ഷാറൂഖ് നായകാനായ ഡ്യൂപ്ലിക്കേറ്റ്, കൽഹോ ന ഹോ, ഓം ശാന്തി ഓശാന, റബ് നെ ബനാദിയി ജോഡി എന്നി ചിത്രങ്ങളില്‍ കജോൾ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. 2015 ൽ ദിൽവാലെയിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്. 

Contact the author

WebDesk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More