'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.
ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടും ഒന്നിച്ചേക്കും. രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ജോഡികളായി വീണ്ടും സ്ക്രീനിൽ എത്തുക.