LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തന്‍റെ അഭിമാനത്തിന് വിലയില്ലേയെന്ന് ജമീല പ്രകാശം

തിരുവനന്തപുരം: ജീവനില്ലാത്ത കമ്പ്യൂട്ടറിനും, കസേരക്കും നല്‍കിയ പരിപാവനത്വം തനിക്കും നല്‍കാമായിരുന്നുവെന്ന് മുൻ എംഎൽഎ ജമീല പ്രകാശം. മുന്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം യുഡിഎഫിലെ സാമാജികര്‍ പുറകിലൂടെ വന്ന് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം മുന്‍പോട്ട് കൊണ്ടുപോയില്ല. പോലീസ് പരാതി കീറികളഞ്ഞോയെന്ന് സംശയിക്കുന്നുവെന്നും ജമീല ആരോപിച്ചു.  

വാച്ച് ആന്‍ഡ് വാര്‍ഡ് വന്ന് ബലപ്രയോഗത്തിലൂടെയാണ് തന്നെ രക്ഷപ്പെടുത്തിയത്. ഇതിനെല്ലാം തെളിവുകളുണ്ട്. എന്നാല്‍ ജീവനില്ലാത്ത കസേരക്കും, കമ്പ്യൂട്ടറിനും മാത്രമേ സംസ്ഥാനത്ത് പരിപാവനത്വമുണ്ടയിരുന്നുള്ളോ, നിയമസഭക്കകത്ത് സജീവമായി ഉണ്ടായിരുന്ന ഒരു സമാജികയുടെ അഭിമാനത്തിന് പരിപാവനത്വമില്ലെയെന്നും ജമീല ചോദിച്ചു. സെക്രട്ടറിയേറ്റിലും, ഡിജിപിക്കും നേരിട്ട് പരാതി നല്‍കിയിരുന്നു. സംഭവം നടന്ന സമയത്ത് ഭരണപക്ഷത്തിരിക്കുന്ന നേതാക്കളും, ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതി സെക്രട്ടറിയേറ്റില്‍ നിന്ന് പോകാതിരുന്നതെന്നും ജമീല പറഞ്ഞു. 

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ സാഹചര്യത്തില്‍ യുഡിഎഫ് രാജി ആവശ്യപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് തന്നെ ഉപദ്രവിച്ചവരെ കൊണ്ട് അന്ന് രാജിവെപ്പിക്കാതിരുന്നുവെന്നും ജമീല ചോദിച്ചു. തന്നെ ഉപദ്രവിക്കുന്നത് കണ്ടതിന് ശേഷമാണ് സഭ പ്രക്ഷുബ്‌ധമായാതെന്നും ജമീല കൂട്ടിച്ചേര്‍ത്തു. തന്‍റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും ജമീല വ്യകതമാക്കി. നിയമസഭക്കകത്ത് നടന്ന കയ്യാങ്കളി കേസിന് മാപ്പില്ലെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയോട് രാജി ആവശ്യപ്പെട്ടതിന്‍റെ ഭാഗമായാണ് ജമീലയുടെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More