LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്ന് മമത ബാനര്‍ജി

ബംഗാള്‍:  കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്നും, ബിജെപിയെ പരാജയപ്പെടുത്തുവാന്‍ എല്ലാവരും ഒരുമിച്ച് നില്‍കേണ്ടതുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ  കൂടികാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മമത ബാനര്‍ജി. ബംഗാള്‍  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മമത ബാനര്‍ജി സോണിയാഗാന്ധിയും, രാഹുല്‍ഗാന്ധിയുമായി കൂടികാഴ്ച നടത്തുന്നത്. 

കോണ്‍ഗ്രസ്‌ നേതാവ് സോണിയാ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് ഡല്‍ഹിയിലെത്തിയത്. മീറ്റിംഗില്‍ പെഗാസസിനെക്കുറിച്ചും, രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ചും ചർച്ച ചെയ്തു. അതോടൊപ്പം പ്രതിപക്ഷത്തിന്‍റെ ഐക്യത്തെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതായും വരും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആന്തരിക പ്രശ്നത്തില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാൽ, സോണിയാ ഗാന്ധി പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഇല്ലാതെ ഒരു പ്രതിപക്ഷ മുന്നണി രൂപപ്പെടുത്താന്‍ സാധിക്കില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബംഗാൾ മുഖ്യമന്ത്രി കോൺഗ്രസിലെ മറ്റ്  മുതിർന്ന നേതാക്കളായ കമൽ നാഥ്, ആനന്ദ് ശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മമത ബാനര്‍ജി സന്ദർശിച്ചു. 2024 -ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തൃണമൂല്‍- കോണ്‍ഗ്രസ്‌ സഖ്യത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More