LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരംമുറി: 4 പ്രതികളേയും റിമാന്റ്‌ ചെയ്തു

കല്‍പ്പറ്റ: മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണസംഘം അറസ്റ്റുചെയ്ത നാല് പ്രതികളെയും സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ്‌ ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ജോസ് അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, വിനീഷ് എന്നിവരെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്തത്. മാതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി, ചടങ്ങില്‍ പോലിസ് സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ലെന്ന പ്രതികളുടെ ആവശ്യം തള്ളി. ഇന്നലെയാണ് സഹോദരങ്ങളായ മൂന്ന് പ്രതികളുടെ അമ്മ മരണപ്പെട്ടത്.

ഒളിവിലായിരുന്ന നാല് പ്രതികളെ ഇന്നലെ (ബുധന്‍) യാണ് കുറ്റിപ്പുറം പാലത്തില്‍ വെച്ച് പൊലിസ് കസ്റ്റഡിയിലെടുത്തത്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് വയനാട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഉച്ചയ്ക്ക് 2 മണിയോടെ അന്വേഷണ സംഘത്തലവന്‍ എസ് പി സുദര്‍ശന് കൈമാറിയ പ്രതികളെ ആലുവ പോലിസ് ക്ലബ്ബിലെത്തിച്ചാണ് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് മൂന്നു സഹോദരങ്ങളുടെയും ഡ്രൈവര്‍ എം വി വിനീഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റവന്യൂ വകുപ്പ് മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ വയനാട്ടിലെ മുട്ടില്‍ സൌത്ത് വില്ലേജില്‍ നിന്ന് വ്യാപകമായി ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം.

കേസില്‍ സഹോദരങ്ങളായ ജോസ് അഗസ്റ്റിന്‍ 63-ാം പ്രതിയും ആന്‍റോ അഗസ്റ്റിന്‍ 64-ാം പ്രതിയും റോജി അഗസ്റ്റിന്‍ 69-ാം പ്രതിയുമാണ്. അറസ്റ്റിലായ  ഡ്രൈവര്‍ എം വി വിനീഷിന്റെ പങ്ക് വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More