LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓണക്കിറ്റ് നാളെമുതല്‍ വിതരണം ചെയ്യും; ഇത്തവണ കിറ്റില്‍ പായസക്കൂട്ടും

തിരുവനതപുരം: കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം നാളെ (ജൂലൈ 31 ശനി)  ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴഞ്ഞിയിലെ റേഷന്‍ ഷാപ്പില്‍ രാവിലെ 8.30 നാണ് സംസ്ഥാനതല ഉദ്ഘാടനം.

പതിവുപോലെ വിവിധ വിഭാഗം കാര്‍ഡുടമകള്‍ക്കായി ഈ മാസം 16 വരെയാണ്  ഓണക്കിറ്റ് വിതരണം നടക്കുക. റേഷൻ കടകൾ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻ.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും, എൻ.പി.എൻ.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയും കിറ്റുകൾ വിതരണം ചെയ്യും. സ്‌പെഷ്യൽ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.

അരക്കിലോ ഉണക്കലരി, ഒരു കിലോ ആട്ട, ഒരു കിലോ പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, അരക്കിലോ ചെറുപയര്‍, ഒരു കിലോ ഉപ്പ്, കാല്‍കിലോ തുവരപ്പരിപ്പ്, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപോടി, 100 ഗ്രാം മഞ്ഞള്‍പ്പൊടി, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 50 ഗ്രാം കശുവണ്ടി, 50 മില്ലി ഗ്രാം നെയ്യ്, 20 ഗ്രാം ഏലയ്ക്ക,100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ശബരി ബാത്ത് സോപ്പ് എന്നിവയാണ് കിറ്റുലഭിക്കുന്ന തുണിസഞ്ചിയില്‍ ഉണ്ടാവുക.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More