LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളനോട്ടടി: കൊടുങ്ങല്ലൂര്‍ 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്' വീണ്ടും പിടിയില്‍

തൃശ്ശൂര്‍: പ്രമാദമായ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരാണ് ജാമ്യത്തിലിരിക്കെ വീണ്ടും കള്ളനോട്ടടിച്ച് പിടിയിലായത്. പനങ്ങാട് ഏറാശ്ശേരി രാകേഷ് (37), സഹോദരന്‍ രാജീവ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പലതവണ കള്ളനോട്ടടി കേസില്‍ പിടിയിലായ ഇവരെ ബാംഗ്ലൂരില്‍ വെച്ച് ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് പക്ഷേ കള്ളനോട്ടടി ഉപേക്ഷിക്കാന്‍ തയാറായില്ല. അവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി വീണ്ടും കള്ളനോട്ടടി തുടങ്ങിയ ഇവര്‍ കേരളത്തിലടക്കം ബിസിനസ് വിപുലപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ പിടിയിലായത്.

കഴിഞ്ഞ മാസം ഒരു ഇടനിലക്കാരനെ പിടികൂടിയതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലീസിനു ലഭിക്കുന്നത്. ഒരു ലക്ഷം രൂപക്ക് മൂന്നുലക്ഷം രൂപയുടെ വ്യാജ കറന്‍സി എന്ന വ്യവസ്ഥയില്‍ കച്ചവടം പൊടിപൊടിക്കുന്നതിനിടെ കരൂപ്പടന്നയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ ജിത്തു എന്ന വട്ടിപ്പലിശക്കാരനിലൂടെയാണ് പോലിസ് ബാംഗ്ലൂരിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സിന്റെ താവളം കണ്ടെത്തിയത്. ജിത്തു മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വട്ടിപ്പലിശക്ക് പണം നല്കുന്നയാളാണ്. ഇയാള്‍ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത് വ്യാജ നോട്ടുകളായിരുന്നു എന്ന് പൊലിസ് പറഞ്ഞു.

കോയമ്പത്തൂരില്‍ നിന്ന് വ്യാജനോട്ടുകള്‍ കൈപ്പറ്റി, പാലക്കാട് വഴി കൊടുങ്ങല്ലൂരിലേക്ക് തിരിച്ച ജിത്തുവിന്റെ ബൈക്ക് കരൂപ്പടന്നയില്‍ വെച്ച് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ നല്‍കിയ പണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1,78, 500 രൂപയുടെ വ്യാജനോട്ടുകള്‍ ഇയാളില്‍ നിന്ന് പോലിസ് പിടികൂടി. എല്ലാം 500 രൂപാ നോട്ടുകളായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സുമായി ഇടപാട് നടത്തുന്നയാളാണ് ജിത്തു എന്ന് പോലിസ് മനസ്സിലാക്കുന്നത്. ജിത്തുവിനെ പോലിസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് ബാംഗ്ലൂരിലെത്തി രാകേഷ്, രാജീവ് എന്നിവരെ അറസ്റ്റുചെയ്തത്. യഥാര്‍ത്ഥ കറന്‍സികളെ അതിശയിപ്പിക്കുന്ന വ്യാജനോട്ടുകളാണ് പ്രതികള്‍ ഉണ്ടാക്കുന്നത് എന്ന് പോലിസ് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സിലെ മൂത്തയാളായ രാകേഷ് കമ്പൃൂട്ടര്‍ വിദഗ്ദനാണ്. 


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More