അഴിമതി വിരുദ്ധ അന്താരാഷ്ട്ര പോസ്റ്റർ മത്സരത്തിൽ ഇന്ത്യക്കാരി ഒന്നാം സ്ഥാനം നേടി. ചെന്നൈ സ്റ്റെല്ലാ മേരി കോളേജ് വിദ്യാർത്ഥിനി ഖുഷി അരുൺ കുമാർ രൂപകൽപ്പന ചെയ്ത പോസ്റ്ററാണ് സമ്മാനം നേടിയത്. റഷ്യൻ ഫെഡറേഷന്റെ പ്രോസിക്യൂട്ടർ ജനറൽ ആണ് മത്സരം സംഘടിപ്പിച്ചത്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എൻട്രികളിൽ നിന്നാണ് ഖുഷിയുടെ പോസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. ചെന്നൈയിലെ റഷ്യൻ ഹൗസിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. റഷ്യൻ ഫെഡറേഷന്റെ പ്രോസിക്യൂട്ടർ ജനറൽ, പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഓഫീസ്, റഷ്യയുടെ വിദേശകാര്യ മന്ത്രാലയം എന്നിവർക്കായി ദക്ഷിണേന്ത്യയിലെ റഷ്യൻ ഫെഡറേഷൻ കോൺസൽ ജനറൽ ഒലെഗ് അവ്ദേവ് ഖുഷിക്ക് പുരസ്കാരം നൽകി. ലാപ് ടോപ്പ്, മെഡൽ, പ്രശംസാപത്രം എന്നിവ അടങ്ങിയതാണ് പുരസ്കാരം.
ആന്റി കറപ്ഷൻ വർക്കിംഗ് ഗ്രൂപ്പ്, അഴിമതി വിരുദ്ധ ആശങ്ങൾ പ്രചരിപ്പിക്കന്നതിനായി എല്ലാ വർഷവും മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലോകമെമ്പാടുമുള്ള 14-35 ഇടയിൽ പ്രായമുള്ളവർക്കും ക്രിയേറ്റീവ് ടീമുകൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. മികച്ച പോസ്റ്റർ, വീഡിയോ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഴിമതി തടയുന്നതിൽ പങ്കാളികളാകാൻ യുവാക്കളെ സന്നദ്ധരാക്കുക, അഴിമതി വിരുദ്ധ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹവും സംഘടനകളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം. മെയ് മുതൽ ഒക്ടോബർ വരെയാണ് മത്സരങ്ങൾ നടക്കുക. ഡിസംബറിൽ ഫലങ്ങൾ പ്രഖ്യാപിക്കും.