നഗര മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളത്തിന് വേള്‍ഡ് ബാങ്കിന്റെ 2100 കോടി രൂപയുടെ സഹായം. രണ്ട് ശതമാനം പലിശയോടെ ഇരുപത്തഞ്ച് വർഷത്തേക്ക് വായ്പയായാണ് സഹായധനം ലഭിക്കുക. പദ്ധതി നടപ്പാക്കുന്ന കേരള അർബൻ സർവ്വീസ് ഡെലിവറി പ്രൊജക്ട് സഭാ യോഗം അംഗീകാരം നൽകി. മലിന്യ സംസ്കരണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള 20 ചുമതലയാണ് അർബൻ സർവ്വീസ് ഡെലിവറി പ്രൊജക്ടിന് ഉണ്ടാവുക. ഇതനുസരിച്ച് നഗരസഭകളിൽ സ്വിവറേജ് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാൻറുകൾ സ്ഥാപിക്കും. ലോകബാങ്ക് സഹായത്തോടൊപ്പം പദ്ധതി വിഹിതവും ഇതിനായി ഉപയോഗിക്കും.
മാലിന്യ സംസ്കരണം: കേരളത്തിന് ലോകബാങ്ക് സഹായം