LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനതാ കര്‍ഫ്യു: നാളെ പാസഞ്ചര്‍ വണ്ടികളില്ല, ദീര്‍ഘദൂര വണ്ടികളില്‍ ഭക്ഷണം കിട്ടില്ല

ഡല്‍ഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന്‍റെ ഭാഗമായി നാളെ (ഞായര്‍) രാജ്യത്താകമാനമുള്ള പാസഞ്ചര്‍ തീവണ്ടികള്‍ പണിമുടക്കും. രാവിലെ എഴുമണി മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് ജനതാ കര്‍ഫ്യ. എന്നാല്‍ രാവിലെ ഏഴ് മണിക്ക്,  പുറപ്പെടുന്ന തീവണ്ടികള്‍ ലക്ഷ്യ സ്ഥാനത്ത് യാത്രക്കാരെ  എത്തിച്ചതിനു ശേഷം മാത്രമേ യാത്ര അവസാനിപ്പിക്കുവെന്നു അധികൃതര്‍ അറിയിച്ചു. നാളെ രാത്രി പത്തുമണിക്ക് ശേഷം ഷെഡൃള്‍ ചെയ്ത പാസഞ്ചര്‍ തീവണ്ടികള്‍ മാത്രമേ  സര്‍വീസ് നടത്തു.

കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്ദ്ധനവുണ്ടായതിനെ തുടര്‍ന്നാണ്‌  വെസ്റ്റേണ്‍, ഈസ്റ്റേണ്‍ , സെന്‍ട്രല്‍ റെയില്‍വേ സോണുകള്‍ വ്യത്യാസമില്ലാതെ യാത്രാ  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്. ദീര്‍ഘദൂര തീവണ്ടികളിലെ ഭക്ഷണ വിതരണവും പാന്‍ട്രി കാര്‍ സംവിധാനവും ഇനിയോരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന്  ഐ.ആര്‍.സി.ടി.സി.അധികൃതര്‍ അറിയിച്ചു.   

തീവണ്ടികള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നതിനു പുറമേ റെയില്‍വേ പ്ലാറ്റ് ഫോമിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായി ഭോജന ശാലകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണയിലുണ്ട്.  

Contact the author

web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More