LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ

കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് അറസ്റ്റിൽ. പഴയ തോപ്പുംപടി പാലത്തിന് സമീപമാണ് ഇയാൾ ഡ്രോൺ പറത്തിയത്. വടുതല സ്വദേശിയായ യുവാവിനെ നാവികസേനാ ഉദ്യോ​ഗസ്ഥർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഡ്രോണും പിടിച്ചെടുത്തു. തോപ്പുംപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. യൂട്യൂബ് വീഡിയോ നിർമാണത്തിനായാണ് ഇയാൾ ഡ്രോൺ ഉപയോ​ഗിച്ചത്. ഓൺലൈൻ വഴിയാണ്  ഡ്രോൺ വാങ്ങിയത്.

 ചിത്രീകരിച്ച വീഡിയോ വിശദമായ പരിശോധനക്ക് വിധേയമാക്കും. രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അത്തരം ദൃശ്യങ്ങൾ ലഭിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്. യുവാവിന്റെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 

പുതിയ നിയമം അനുസരിച്ച് ഡ്രോൺ പറത്തണമെങ്കിൽ പൊലീസിന്റെ അനുമതി ആവശ്യമാണ്. അതീവ സുരക്ഷാ മേഖലകളിൽ  ചിത്രീകരണം അനുവദിക്കില്ല. സൈനീക കേന്ദ്രങ്ങൾക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യാതൊരു വിധ ചിത്രീകരണവും പാടില്ല. പഴയ തോപ്പും പടി പാലത്തിന്റെ എതിർ വശത്താണ് നാവിക ആസ്ഥാനം. തോപ്പുംപടി പുതിയ പാലത്തിനോ പഴയ പാലത്തിനോ സമീപം വാഹനങ്ങൾ ഏറെ സമയം നിർത്തിയിടാൻ പോലും അനുവദിക്കാറില്ല. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More