LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വ്യാപാരികളുടെ പലിശ ഭാരം വഹിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല - ധനമന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും 4 ശതമാനം പലിശയില്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള പദ്ധതികളോട് ബാങ്കുകള്‍ സഹകരിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വ്യാപാരികള്‍ എടുക്കുന്ന വയ്പയുടെ പലിശയില്‍ ഒരു ഭാഗം സര്‍ക്കാര്‍ അടയ്ക്കാന്‍ തയാറാണ്. വെറും 4 ശതമാനം മാത്രമേ വ്യായ്പ എടുത്തവര്‍ അടയ്ക്കേണ്ടിവരികയുള്ളൂ. ഈ തരത്തില്‍ ഉണ്ടാക്കിയ പദ്ധതി പ്രകാരം വായ്മ നല്‍കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ചെറുകിടക്കാരായ ധനകാര്യ സ്ഥാപനങ്ങള്‍ ലോണെടുത്തവരെ വീടുകളില്‍ കയറി പീഡിപ്പിക്കുന്ന്തായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം സര്‍ക്കാര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി വ്യകതമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താന്‍ പങ്കെടുത്ത ബാങ്കേഴ്സ് സമിതി യോഗമെന്ന് മന്ത്രി പറഞ്ഞു. വായ്പാ മൊറോട്ടോറിയത്തിലുള്ള അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അടവ് തെറ്റിയവര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസയക്കുന്നുണ്ട്. എന്നാല്‍ ജപ്തി നടപടികള്‍ ഇപ്പോള്‍ കൈകൊള്ളില്ല എന്ന ഉറപ്പാണ് ബാങ്ക് പ്രതിനിധികള്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കുകളുടേയും പെട്രോളിയം കമ്പനികളുടേയും ലാഭം കുന്നുകൂടുമ്പോഴും ജനങ്ങള്‍ക്ക് വായ്പാ സൌകര്യം നല്‍കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍  തയാരാകുന്നില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി 

കൊവിഡ് വ്യാപനവും ലോക്ക് ഡൌണും മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കാന്‍ കെട്ടിടമുടമകള്‍ തയാറാകണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More