LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണം; ഇരക്ക് പിന്നാലെ പുരോഹിതനും കോടതിയെ സമീപിച്ചു

ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നാളെയാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുക.

4 വയസായ മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്‍റെ പേര് അനിവാര്യമാണെന്നും അതിനാല്‍ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  ഇരയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.  ഈ രണ്ട് ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കും. എന്നാല്‍ വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇതിന് മുന്‍പ് ഹൈക്കോടതി തള്ളിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സെയിന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വികാരിയായിരുന്നു ഫാദര്‍ റോബിന്‍ വടക്കുംചേരി. 2016-ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കുറ്റം. ഇതേതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു. കേസില്‍ പോക്സോ കോടതി 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രതിയെ രക്ഷിക്കാന്‍ ഇരയെ സ്വാധീനിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം സ്വയം കൈക്കൊണ്ടാതാണ് എന്ന് ഇര കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. 

കുറ്റകൃത്യം നടക്കുമ്പോള്‍ ഇരയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ തങ്ങള്‍ തമ്മിലുണ്ടായത് ഇരുവരുടേയും പൂര്‍ണ്ണ സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമായിരുന്നുവെന്നാണ് ഇര പിന്നീട് ഹൈക്കോടതിയില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More