LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകം; അന്വേഷണം ബിഹാറിലേക്ക്

കണ്ണൂര്‍: കോതമംഗലത്ത് യുവതിയെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ബിഹാറിലേക്ക്. നടന്നത് ബിഹാര്‍ മോഡല്‍ കൊലപാതകമാണെന്നും രഖില്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നുതന്നെയാണെന്നും മന്ത്രി എം. വി. ഗോവിന്ദന്‍ പറഞ്ഞു. രഖില്‍ തോക്ക് വാങ്ങാനായി ബിഹാറിന്റെ ഉള്‍പ്രദേശത്ത് താമസിച്ചിട്ടുണ്ടെന്നും കേരളാ പൊലീസ് അന്വേഷണത്തിനായി ബിഹാറിലേക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനസയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രഖിലിന് അഥിതി തൊഴിലാളികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ സുഹൃത്തുക്കളെക്കുറിച്ചും, രഖിലിനെ ഫോണ്‍ വാങ്ങാനായി ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കഴിഞ്ഞ ദിവസമാണ് കേരളത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ മാനസയെ വാടകവീട്ടിലെത്തി രാഖില്‍ വെടിവച്ചുകൊല്ലുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മാനസയെ വീട്ടിലെത്തിയ രാഖില്‍ ബലമായി പിടിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടാവുകയും തുടര്‍ന്ന് രാഖില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നാലെ രാഖില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More