LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവന്‍കുട്ടി ഇപ്പോള്‍ രാജി വച്ചാല്‍ ധാര്‍മ്മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാം- കെ. മുരളീധരന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിക്കുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജിവെച്ചില്ലെങ്കില്‍ നാണംകെട്ട് പുറത്തുപോകേണ്ടിവരും. ഇപ്പോള്‍ രാജി വെച്ചാല്‍ ധാര്‍മ്മികതയെങ്കിലും ഉയര്‍ത്തിക്കാട്ടാമെന്ന് മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വി ശിവന്‍കുട്ടി രാജി വെച്ചില്ലെങ്കില്‍ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരും. കോടതിയുടെ ശിക്ഷ പല രീതിയിലാകും. അത് ജഡ്ജിയുടെ അധികാരമാണ്. രണ്ട് വര്‍ഷത്തിലേറേ ശിക്ഷ ലഭിക്കുകയാണെങ്കില്‍ എംഎല്‍എ സ്ഥാനം പോകും. അതില്‍ കുറവാണെങ്കില്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവരും. കെടി ജലീല്‍ അവസാനം വരെ പിടിച്ചുനിന്നു എന്നാല്‍ അവസാനം നാണം കെട്ട് ഇറങ്ങിപ്പോവുകയായിരുന്നു. ശിവന്‍കുട്ടി ഇപ്പോള്‍ രാജിവെച്ചാല്‍ ധാര്‍മ്മികതയുടെ പേരെങ്കിലും പറയാം. കോടതി ശിക്ഷിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നാല്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാവും' മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിയമസഭാ കയ്യാങ്കളികേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നായിരുന്നു കോടതി വിധി. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടി, കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി.  കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്.  
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More