LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും - അസം മുഖ്യമന്ത്രി

ഡല്‍ഹി: മിസോറാമുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. എന്നാല്‍ അസ്സമിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അസം - മിസ്സോറാം അതി‍ർത്തിയിലുണ്ടായ സംഘ‍ർഷത്തിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥ‍ർ വെടിയേറ്റു മരിച്ചിരുന്നു. ഇതിനെതിരെയാണ് ഹിമാന്ത ബിശ്വ ശര്‍മ്മ, അസം ഐജി, ഡിഐജി തുടങ്ങി ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മിസോറം കേസെടുത്തത്. പേരറിയാത്ത ഇരുന്നൂറ് പൊലീസുകാരും പ്രതിസ്ഥാനത്തുണ്ട്. 

അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ക്വാറൻ്റൈനിൽ കഴിയുന്ന മിസ്സോറാം മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നു. അതിർത്തി പ്രശ്നം സൗഹർദപരമായി പരിഹരിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സൊറാംന്തങ്ക പറഞ്ഞു. ക്വാറൻ്റൈൻ കഴിഞ്ഞു വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ഹിമന്ത ബിശ്വ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

വര്‍ഷങ്ങളായി അസം മിസോറാം അതിര്‍ത്തികളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇരു സേനകളും തമ്മില്‍ പ്രശ്‌നമുണ്ടാവുകയും അത് വലിയ അക്രമത്തിലെത്തുകയും ചെയ്തത്. അസമിലെ കച്ചാര്‍ ജില്ലയിലും മിസോറാമിലെ കോലാബിസ് ജില്ലയിലുമായി കിടക്കുന്ന തര്‍ക്കഭൂമിയില്‍ അസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. നിലവില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അവസാനമായിട്ടുണ്ടെങ്കിലും പ്രദേശത്ത് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More