LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തമിഴ്‌നാട്ടില്‍ ഒരു ജാതി മതില്‍ കൂടി തകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു ജാതി മതില്‍ കൂടി തകര്‍ത്തു. കോയമ്പത്തൂരിലെ പന്നിമടയില്‍ പത്തടി ഉയരത്തിലുളള മതിലാണ് തകര്‍ത്തത്. കൊന്തസാമി നഗറിലെ ദളിത് കോളനിയെയും തരിശുനിലത്തെയും വേര്‍തിരിച്ച് റിയല്‍ എസ്‌റ്റേറ്റുകാര്‍ കെട്ടിയ മതിലാണ് പഞ്ചായത്ത് പ്രസിഡന്റ് രത്‌നത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. 120 ദളിത് കുടുംബങ്ങള്‍ താമസിക്കുന്ന കോയമ്പത്തൂരിലെ പന്നിമട കൊന്തസാമി ദളിത് കോളനിയിലേക്കുളള പൊതുവഴി റിയല്‍ ദല്ലാളുമാര്‍ കെട്ടിയടച്ചത് ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ്. 

തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം(ടിപിഡികെ) മതില്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ദളിത് കോളനിക്ക് എതിര്‍വശമായി റിയല്‍ എസ്‌റ്റേറ്റുകാര്‍ പാര്‍പ്പിട സമൂച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അവിടെ നിന്നും നോക്കുമ്പോള്‍ ദളിതരുടെ കോളനി കാണാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മതില്‍ പണിതതെന്നാണ് ടിപിഡികെ ആരോപിക്കുന്നത്. അവര്‍ സഞ്ചരിക്കുന്ന നാല് പഞ്ചായത്തു റോഡുകളും കെട്ടിയടച്ചതിനു പുറമേയാണ് പത്തടി ഉയരത്തില്‍ മതില്‍ കെട്ടിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

എന്നാല്‍ തങ്ങള്‍ക്കും വഴി നടക്കണമെന്നും മതില്‍ പൊളിക്കണമെന്നുമാവശ്യപ്പെട്ട് കോളനിയിലുളളവര്‍ സമരം നടത്തി. കഴിഞ്ഞ ദിവസം ദളിത് നേതാക്കള്‍ സമരം ശക്തമാക്കുകയും ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. ഭരണകൂടം മതില്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ കോളനിയിലുളളവര്‍ സ്വയം മതില്‍ തകര്‍ക്കുമെന്നും ടിപിഡികെ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആളുകളെത്തി ജെസിബി ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കിയത്.

കഴിഞ്ഞ ദിവസം മധുരയിലും ദളിതരുടെ പ്രക്ഷോഭം വിജയം കണ്ടിരുന്നു. ദളിതര്‍ക്ക് വര്‍ഷങ്ങളായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിലേക്ക് പോരാട്ടത്തിലൂടെ അവര്‍ പ്രവേശനം നേടിയെടുത്തു. ഇപ്പോള്‍ തുടര്‍ച്ചയായി ദളിത് പ്രക്ഷോഭങ്ങള്‍ തമിഴ്‌നാട്ടില്‍ വിജയിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More