LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട- ശില്‍പ്പാ ഷെട്ടി

മുംബൈ: നീല ചിത്ര നിര്‍മ്മാണക്കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ശില്‍പ്പാ ഷെട്ടി. മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്ക് നടക്കും എന്ന് ശില്‍പ്പാ ഷെട്ടി പറഞ്ഞു.  വിഷയത്തില്‍ നടിയുടെ ആദ്യ പരസ്യപ്രതികരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് നടി പ്രതികരിച്ചത്.

'ശരിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ നിരവധി ഊഹാപോഹങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ തന്റെ നിലപാട് കൃത്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകലം പാലിക്കും. അനാവശ്യമായ സംശയങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്. എന്റെ കുട്ടികളെ കരുതിയെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിക്കുന്നത് നിര്‍ത്തണം' ശില്‍പ്പാ ഷെട്ടി കുറിച്ചു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും ശില്‍പ്പാ ഷെട്ടി കുറിച്ചു.

നേരത്തെ തനിക്കും കുടുംബത്തിനുമെതിരായി അപവാദ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ച് നടി ചില മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാല്‍ പോലീസ് നല്‍കുന്ന വാര്‍ത്തകളെ ഉദ്ടരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത‍ നല്‍കുന്നതെന്നും അത് അപകീര്‍ത്തികരമല്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. 

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് രാജ് കുന്ദ്രയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More