LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിരപരാധിയായ എന്‍റെ വാക്കുകള്‍ മുഖ്യമന്ത്രി കേട്ടില്ല'; മത്സ്യത്തൊഴിലാളി മേരി

തിരുവനന്തപുരം: പൊലീസുകാര്‍ പറഞ്ഞ കളളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്ന് കൊല്ലം അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി മേരി. സംഭവം നടക്കുമ്പോള്‍ മുഖ്യമന്ത്രി അവിടെയുണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് കൂടകള്‍ നശിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുകയെന്ന് അവര്‍ ചോദിച്ചു. പൊലീസ് കളളം പറഞ്ഞ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നിരപരാധിയായ തന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ലെന്നും മേരി പറഞ്ഞു. മീന്‍കുട്ടകള്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനുപിന്നാലെയാണ് മേരി വര്‍ഗീസിന്റെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മേരിയുടെ മീന്‍കുട്ടകള്‍ പൊലീസ് നശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ കേരളാ പൊലീസിന്റെ ഔദ്യോഗിക പേജില്‍ വരെ നാട്ടുകാര്‍ പ്രതികരിച്ചിരുന്നു. മീന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണ്. പാരിപ്പളളി സ്റ്റേഷന്‍ പരിധിയിലുളള സ്ഥലം ഡി കാറ്റഗറിയിലാണ്. അവിടെ എല്ലാ തരം കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് മത്സ്യകച്ചവടം നടക്കുകയും അവിടെ ആളുകള്‍ കൂടുകയും ചെയ്തു. ഇതിനെതിരെ പൊലീസ് നടപടി എടുത്തപ്പോള്‍ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More