മുംബൈ: നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനുപിന്നാലെ നടി ശില്‍പ്പാ ഷെട്ടിക്ക് പിന്തുണയുമായി ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍. വിഷയത്തില്‍ നടിയുടെ ആദ്യ പരസ്യപ്രതികരണം വന്നതിനുപിന്നാലെയാണ് പിന്തുണയുമായി നടന് ആര് മാധവനടക്കമുളളവര് രംഗത്തെത്തിയത്. 'ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് നിങ്ങള്‍. ഈ വെല്ലുവിളിയെ നിങ്ങള്‍ മറികടക്കുമെന്ന് എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എപ്പോഴും നിങ്ങളും നിങ്ങളുടെ കുടുംബവുമുണ്ടാവും' എന്നാണ് ആര് മാധവന് ശില്‍പ്പാ ഷെട്ടിയുടെ പോസ്റ്റിനുതാഴെ കുറിച്ചത്.
സഹോദരി ഷമിതയും ശില്‍പ്പാ ഷെട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നും നിന്നോടൊപ്പമുണ്ട് എന്നായിരുന്നു ഷമിത കുറിച്ചത്. വരുണ്‍ ധവാന്, ഗൗഹര്‍ ഖാന്, അഭിമന്യു ദസ്സാനി, റിച്ച ചദ്ദ, ഹന്‍സല്‍ മേത്ത തുടങ്ങിയവരും ശില്‍പ്പക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഞങ്ങളെ വിചാരണ ചെയ്യേണ്ട ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്ക് നടക്കും എന്നാണ് ശില്‍പ്പാ ഷെട്ടി പോസ്റ്റ് ചെയ്തത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ശരിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തനിക്കും കുടുംബത്തിനുമെതിരെ നിരവധി ഊഹാപോഹങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ തന്റെ നിലപാട് കൃത്യമാണ്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇനിയും ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്ന് അകലം പാലിക്കും. അനാവശ്യമായ സംശയങ്ങളിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്. എന്റെ കുട്ടികളെ കരുതിയെങ്കിലും തെറ്റായ ആരോപണങ്ങളുന്നയിക്കുന്നത് നിര്‍ത്തണം' ശില്‍പ്പാ ഷെട്ടി കുറിച്ചു. തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും ശില്‍പ്പാ ഷെട്ടി കുറിച്ചു.