LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മലയാളികള്‍ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മലയാളികള്‍ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി. കേരളത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുളള പ്രവണതയുളളത്. ബിരുദം നേടിക്കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ ജോലിക്കായുളള ശ്രമത്തിലാണ് കേരളത്തില്‍ മിക്കവരും. മറ്റൊരു ജോലിയെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്നും കോടതി പറഞ്ഞു. പിഎസ് സി എഴുതി ലഭിച്ച ജോലിക്ക് മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടമായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിസും ജസ്റ്റിസ് എ ബദറുദ്ദീനുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാനാണ്. എംഎസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം എന്നാല്‍ നമ്മള്‍ അതുചെയ്യില്ല. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ കേരളത്തിലുളളവരിലാണ് കൂടുതല്‍. സര്‍ക്കാര്‍ ജോലി എന്നത് അന്തിമമല്ലെന്നും കോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റ് നീട്ടണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ പി. എസ്. സി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും അതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പിഎസ് സിയുടെ ആവശ്യം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More