LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബില്‍ ഗേറ്റ്സും ഭാര്യ മെലിഡന്‍യും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടിശ്വരനുമായ ബില്‍ ഗേറ്റ്സും, ഭാര്യ മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. തിങ്കളാഴ്ച കിങ് കൗണ്ടിയിലെ ജഡ്ജിയാണ് ഇവരുടെ വിവാഹമോചനം നിയമപരമായി അംഗീകരിച്ചത്. വാഷിങ്ടണിൽ വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയാല്‍ 3 മാസത്തിന് ശേഷമാണ് കോടതി അംഗീകരിക്കുക. 

27 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ പിരിയുകയാണെന്ന് ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ്. ഭാര്യ ഭര്‍ത്താക്കന്മാരായി തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിലപട് എടുത്തതെന്നും, മുന്‍പോട്ടുള്ള ജീവിതത്തില്‍ മികച്ച സുഹൃത്തുക്കളായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വേർപിരിഞ്ഞെങ്കിലും ബിൽ– മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇവര്‍ പറഞ്ഞു. വിവാഹമോചന ഹർജി നൽകിയതിനു പിന്നാലെ ഗേറ്റ്സ് 300 കോടി ഡോളറിന്റെ ആസ്തി മെലിൻഡയുടെ പേരിലേക്ക് മാറ്റിയിരുന്നു.

Contact the author

Web Desk