LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോംഗോ വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; കര്‍ണാടകയില്‍ ആഫ്രിക്കന്‍ വംശജരുടെ പ്രതിഷേധം

ബംഗളൂരു: കോംഗോ സ്വദേശിയായ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റടിയിലിരിക്കെ മരണപ്പെട്ടതിനുപിന്നാലെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. നിരോധക  മരുന്ന് കയ്യില്‍ വച്ചതിനാണ് കര്‍ണാടക പൊലീസ് ജോയല്‍ മാലു എന്ന ഇരുപത്തെട്ടുകാരനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്ത മാലു തിങ്കളാഴ്ച്ച പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥി നെഞ്ചുവേദന വരുന്നുവെന്ന് പറഞ്ഞപ്പോള്‍തന്നെ നിരവധി തവണ സിപിആര്‍ നല്‍കിയിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ജോയല്‍ മാലുവിന്റെത് കസ്റ്റഡി മരണമാണ് എന്നാണ് കര്‍ണാടകയിലെ ആഫ്രിക്കന്‍ വംശജര്‍ ആരോപിക്കുന്നത്. ജോയല്‍ മാലുവിന്റെ മരണത്തിനുപിന്നാലെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുനേരേ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. പൊലീസിന്റെ ആക്രമണത്തില്‍ നിരവധി ആഫ്രിക്കന്‍ വംശജര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

കര്‍ണാടകയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ആഫ്രിക്കന്‍ വംശജരുടെ സംഘടനയായ പാന്‍ ആഫ്രിക്കന്‍ ഫെഡറേഷന്‍ അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പൊലീസ് വ്യാജക്കേസുണ്ടാക്കി അവരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More