LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഝാന്‍സി റെയില്‍വേസ്റ്റേഷന്റെ പേര് വീരാംഗനാ ലക്ഷ്മീഭായ് എന്നാക്കണമെന്ന് യോഗി സര്‍ക്കാര്‍

ഡല്‍ഹി: ഝാന്‍സി റെയില്‍വേസ്‌റ്റേഷന്റെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഝാന്‍സി എന്ന പേരുമാറ്റി 'വീരാംഗന ലക്ഷ്മീഭായ് ' റെയില്‍വേ സ്‌റ്റേഷന്‍ എന്നാക്കണമെന്നാണ് യുപി സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത് റായ് ആണ് ഇക്കാര്യം ലോക്‌സഭയില്‍ അവതരിപ്പിച്ചത്

പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട ഏജന്‍സികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയിട്ടുണ്ടെന്നും അവ ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും നിത്യാനന്ത് റായ് പറഞ്ഞു. റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വ്വേ ഓഫ് ഇന്ത്യ തുടങ്ങിയവയില്‍ നിന്ന് എതിര്‍പ്പുകളില്ലെങ്കില്‍ മാത്രമേ ആഭ്യന്തരവകുപ്പിന് പേരുമാറ്റാനുളള അനുമതി നല്‍കാന്‍ സാധിക്കുകയുളളു. നിര്‍ദിഷ്ട പേരിന് സമാനമായ പേരുളള സ്ഥലങ്ങളില്ലെന്ന് ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും വേണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

മുസ്ലിം പാരമ്പര്യമുള്ളതോ മുഗള്‍ പാരമ്പര്യമുള്ളതോ ആയ പ്രദേശങ്ങളുടെയും ജില്ലകളുടെയും പേര് ഭാരതീയ സംസ്കാരത്തില്‍ ഊന്നിക്കൊണ്ട് പുനര്‍നാമകരണം ചെയ്യുമെന്നതായിരുന്നു യോഗി ആദിത്യനാഥിന്‍റെ 2017- ലെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. അധികാരത്തിലേറി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 'ഫൈസാബാദ്' ജില്ലയുടെ പേര് 'അയോധ്യ' എന്നാക്കി. 'അലഹബാദിനെ' 'പ്രയാഗ്' രാജാക്കി. 'മുഗള്‍ സരായ്' 'പണ്ഡിറ്റ്‌ ദീന്‍ ദയാല്‍ ഉപയ്ദ്യായ്' നഗരാക്കി. നേരത്തേ ഉത്തര്‍പ്രദേശില്‍ ആഗ്രയില്‍ മുഗള്‍ രാജവംശത്തിന്റെ പേരില്‍ നിര്‍മ്മിക്കാനിരുന്ന മ്യസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്നാക്കിയും യോഗി സര്‍ക്കാര്‍ മാറ്റിയിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More